2021, ജൂൺ 15, ചൊവ്വാഴ്ച

JOINING TIME

 JOINING TIME

 JOINING TIME:പ്രവേശന കാലം

 *.പൊതു സ്ഥലം മാറ്റം ആണെങ്കിൽ ഒരു ജീവനക്കാരന് ഒരു സ്ഥാപനത്തിൽ നിന്നും അടുത്ത സ്ഥാപനത്തിലേക്ക് സ്ഥലം മാറ്റം കിട്ടിയാൽ നിലവിലെ സ്ഥാപനത്തിൽ നിന്നും relieve ചെയ്തു പുതിയ സ്ഥാപനത്തിൽ ജോയിൻ ചെയ്യാൻ സമയം അനുവദിച്ചു തന്നിട്ടുണ്ട്. അതാണ് ജോയ്നിങ് ടൈം എന്ന് പറയുന്നത്.
*.JOINING TIME എന്നാല് PREPARATION TIME +JOURNEY TIME ആണ്.
*.8 KM ന് ഉള്ളിൽ ഉള്ള സ്ഥലം മാറ്റം ആണെങ്കിൽ ഒരു ദിവസം ആണ് കിട്ടുക ( ഞായറാഴ്ച  ഉൾപ്പെടെ -ഇവിടെ SUNDAY ഒരു ദിവസം ആയി കണക്ക് ആക്കും).
*.8 KM ന് മുകളിൽ ആണെങ്കിൽ 6 ദിവസം PREPARATION TIME & JOURNEY TIME കിട്ടും( ഞായറാഴ്ച ഒഴികെ).
*.PREPARATION TIME 6 ദിവസം ആണ്.
*.JOURNEY TIME ആണെങ്കിൽ MODE OF CONVEYANCE അനുസരിച്ച് പലതുണ്ട്. നിലവിൽ ജീവനക്കാർ പോകാൻ സാധ്യത BUS or TRAIN ആണ്. കൂടുതൽ മാർഗം ഉണ്ട്. പക്ഷേ ആരും സാധാരണ ആയി നിലവിൽ ഉപയോഗിക്കുന്നത് അല്ല. അത് കൊണ്ട് അത് പറയുന്നതിൽ അർത്ഥം ഇല്ല.
*.BUS ആണെങ്കിൽ 150 KM ന് ഒരു ദിവസം +A DAY FOR ITS FRACTION.
*.TRAIN ആണെങ്കിൽ 500 km ന് ഒരു ദിവസം + A DAY FOR ITS FRACTION.
*.ഒരു BUILDING ൽ തന്നെ മറ്റൊരു ഓഫീസ് ആണെങ്കിൽ ഇതൊന്നും കിട്ടില്ല
*.ഒരു STATION നു ഉള്ളിൽ ആണെങ്കിൽ 1 ദിവസം.
*.JOINING TIME ആയി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു CLARIFICATION ആണ് ചുവടെ ചേർക്കുന്നത്.
*.Circular 72/19/ dt 8/8/19 ൽ.പറഞ്ഞിരിക്കുന്നത് ഇതേ പൊതു സ്ഥലം മാറ്റത്തിൽ തന്നെ ജീവനക്കാരൻ സമർപ്പിക്കുന്ന ഓപ്ഷൻ അതായത് REQUEST ൻ്റെ   അടിസ്ഥാനത്തിൽ ലഭിക്കുന്ന സ്ഥലം മാറ്റത്തിന് ജോയിനിങ് ടൈം കിട്ടുമോ എന്നത് ആണ്. കിട്ടും എന്ന് CLARIFY ചെയ്തിട്ടുണ്ട്.
*.ഇത് അല്ലാതെ, പൊതു സ്ഥലം മാറ്റം അല്ലാതെ ജീവനക്കാരൻ പല കാരണം കൊണ്ട് ഒരു ട്രാൻസ്ഫർ REQUEST ചെയ്താൽ അതായത് പൊതു താല്പര്യം അല്ലാതെ സ്വന്തം ആവശ്യത്തിന് ആയി ആണെങ്കിൽ അതിനു ഇതൊന്നും ബാധകം അല്ല. 

കടപ്പാട് : മനു ശങ്കർ എം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ